Logo
കേരള തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി ബോർഡ്

മഹാത്മാഗാന്ധി ദേശിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെയും അയ്യൻ‌കാളി നഗര തൊഴിലുറപ്പ് പദ്ധതിയിലെയും വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിൽ രജിസ്റ്റർ ചെയ്‌തും 18 വയസ്സ് പൂർത്തിയായതും 55 വയസ്സ് പൂർത്തിയായിട്ടില്ലാത്തവരും ആയതും അപേക്ഷിക്കുന്ന വർഷമോ അതിനു തൊട്ടുമുൻപുള്ള രണ്ടു വര്ഷങ്ങളിലോ ഏതെങ്കിലും ഒരു വർഷം കുറഞ്ഞത് ഇരുപത് ദിവസമെങ്കിലും അവിദഗ്ദ്ധ തൊഴിലിൽ ഏർപ്പെട്ടിട്ടുള്ളതുമായ ഏതൊരു തൊഴിലുറപ്പ് തൊഴിലാളിക്കും ,കേരള തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധിയിലെ ഒരംഗമായി രജിസ്റ്റർ ചെയ്യുവാൻ അപേക്ഷ നൽകുന്നതിന് അർഹതയുണ്ട്. ഇപ്രകാരം അർഹതയുള്ളവർക്കായി സംസ്ഥാന സർക്കാർ രൂപീകരിച്ച കേരള തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗത്വത്തിനും ക്ഷേമനിധി വിഹിതം അടയ്ക്കുന്നതിനും ആനുകൂല്യങ്ങൾക്ക് അപേക്ഷിക്കുന്നതിനുമായി തയ്യാറാക്കിയിട്ടുള്ള പോർട്ടൽ ആണ് KEGWWFB.

പദ്ധതിയുടെ ഉദ്ഘാടനം

2021-ല്‍ രൂപീകരിക്കപ്പെട്ട കേരള സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായ 100 ദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി, കേരള തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി പദ്ധതി ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ 2023 മെയ്‌ 15 ന് ഉദ്ഘാടനം ചെയ്തു.

ആക്ട് PDF കാണുക പദ്ധതി PDF കാണുക


cm
ശ്രീ. പിണറായി വിജയന്‍
കേരള മുഖ്യമന്ത്രി
M B Rakesh
ശ്രീ. എം‌.ബി.രാജേഷ്
തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി
M B Rakesh
ശ്രീ.എസ്. രാജേന്ദ്രന്‍
ചെയർമാൻ