Final Rank List of candidates applied for clerk cum Data Entry Operator    Recruitment Notification     |     Invitation for Expression of Interest from Chartered Accountants/ Chartered Accounting Firms for the Internal Auditing and Account Finalization     |     Leaflet Printing Quotation

മിഷൻ

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (MGNREGS)യിലെയും അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി (AUEGS)യിലെയും തൊഴിലാളികളുടെടെയും സംസ്ഥാന സര്‍ക്കാരിന്റെയും പങ്കാളിത്തത്തോടെ രൂപീകരിക്കപ്പെട്ടിട്ടുള്ള കേരള തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും അവരുടെ നിര്‍ണ്ണായകമായ ജീവിതാവശ്യങ്ങളുമായി (വിവാഹം, പ്രസവം, വിദ്യാഭ്യാസം, ആശുപത്രിയില്‍ കിടന്നുള്ള ചികിത്സ, മരണം തുടങ്ങിയ) ബന്ധപ്പെട്ടുള്ള ചെലവുകള്‍ വഹിക്കുന്നതിന് സാമ്പത്തിക പിന്തുണ നല്‍കുകയും തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ നല്‍കുകയും അതുവഴി ക്ഷേമനിധി അംഗങ്ങള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ആശ്വാസം നല്‍കുകയും അവരുടെ ക്ഷേമം അഭിവൃദ്ധിപ്പെടുത്തുകയുമാണ് കേരള തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ദൗത്യം.

വിഷൻ

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (MGNREGS)യിലെയും അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി (AUEGS)യിലെയും അംഗങ്ങളായ തൊഴിലാളികളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ക്ഷേമം അഭിവൃദ്ധിപ്പെടുത്തുന്നതിനായി രൂപീകരിച്ചിട്ടുള്ള ക്ഷേമനിധിയെ പുതിയ മേഖലകള്‍ കണ്ടെത്തിയും നൂതനമായ(innovative) പ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിച്ചുംകൊണ്ട് പ്രസ്തുത തൊഴിലാളികളുടെയും അവരുടെ കുടുംബങ്ങളുടെയും ജീവിത ഗുണനിലവാരം ഉയര്‍ത്തുന്നതിനും സര്‍വതോന്മുഖമായ പുരോഗതി നേടുന്നതിനും അതുവഴി രാജ്യ വികസനത്തിന്റെ ഗുണഭോക്താക്കളും പങ്കാളികളും ആയി മാറുന്നതിനുള്ള ശേഷി കൈവരിക്കുന്നതിനും പ്രാപ്തരാക്കുക എന്നതാണ് കേരള തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ദര്‍ശനം.
0
Beneficiary Registration
0
ID Card Issued
0
Applications Submitted
0
Applications Processed

പദ്ധതികളും ആനുകൂല്യങ്ങളും

പെന്‍ഷന്‍


പദ്ധതി വകുപ്പ് 12(1) പ്രകാരം 60 വയസ്സായും കുറഞ്ഞത് 10 വർഷം അംശദായം അടച്ച അംഗങ്ങൾക്കാണ് പെൻഷന് ലഭിക്കുക.50 വയസ്സിന് മുമ്പ് അംഗമാകണം. ... Read More

മരണാനന്തര ചെലവ്/മരണാനന്തര സഹായം


പദ്ധതി വകുപ്പ് 18 പ്രകാരം വകുപ്പ് 18 പ്രകാരം മരിച്ചതിന് ശേഷം 90 ദിവസത്തിനകം അപേക്ഷിച്ചാൽ ₹1000 ലഭിക്കും. വകുപ്പ് 21 പ്രകാരം അസുഖം/അപകടം മൂലം മരിച്ചാൽ പരമാവധി ₹20,000 വരെ സഹായം ലഭിക്കും.

വിദ്യാഭ്യാസാനുകൂല്യം


വകുപ്പ് 20 പ്രകാരം 3 വർഷം അംശദായം അടച്ച അംഗങ്ങളുടെ മക്കൾക്ക് വിദ്യാഭ്യാസ സഹായം ലഭിക്കും. മാതാപിതാക്കൾ രണ്ടുപേരും അംഗങ്ങളാണെങ്കിൽ ഒരാളിന് മാത്രം അപേക്ഷിക്കാം.

മറ്റു ആനുകൂല്യങ്ങൾ


ചികിത്സാ സഹായം - പദ്ധതി വകുപ്പ് 19 പ്രകാരം ഗുരുതര രോഗമുള്ള അംഗങ്ങൾക്ക് 10,000 രൂപ വരെ ചികിത്സാ സഹായം ലഭിക്കും.
... Read More